Monday, September 20, 2010

പ്രതികരണം

തെരക്കാണ്
എയിനും പ്രതികരിക്കണം
ഫോട്ടോ സ്റ്റാ റ്റെ ല്ലാം തീര്‍ന്നു
ഗുജറാത്ത്, സിങ്കൂര്‍, ആഫ്രിക്ക , ഇറാന്‍
എയിനും പ്രതികരിക്കണം
ഈട ചോദ്യം ചോയിച്ച
മാഷെ കൈയാരോ മുറിച്ചുപോല്‍
ഏട നേരം.
ഫോണ്‍ബെല്ലടിക്കുന്നു
ഹല്ലോ? ആരാ? ഇപ്പോഴോ?
ശരി. എത്രകിട്ടും? ആ .
എങ്കില്‍ വരാം.
കവിത പിന്നെ.
ഈട ബോംബിടുംവരെ
അമേരിക്കേന യെതിര്‍ക്കണം.

ബ്ലോഗ്

ഈന്‍റെ പേര് ബ്ലോഗ്‌
കുത്തകേന്‍റെ പിച്ചാപാത്രം
ന്നാലും വെളമ്പാന്‍ നല്ലരസം.

ഉപ്പില്ലാത്ത  കഞ്ഞി
അന്നം കാണാനായി വലിചൂറ്റി
ഒച്ചവെച്ചു കുടിക്കരുത്.

കവിതയ്ക്ക് നല്ല മാര്‍ക്കറ്റാണ്
ചിക്കന്‍ ചില്ലി നുനഞ്ഞപ്പോ-
ളൊന്നു പല്ലിലുടക്കി.
ഇരിക്കട്ടെ യൊന്ന്
'വയനാട് '

Wednesday, June 2, 2010

അവതു എന്നതിനു രക്ഷിക്കുക എന്നര്‍ത്ഥം